അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് വികസനസദസ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി ലീന, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ താജുദീന്,
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബാബു ജോണ്‍, രജിത ജെയ്സണ്‍, എ.എസ്. ഷമീന്‍, ബീന ജോര്‍ജ്, ആര്. ശോഭ, ആര്. ജയന്, ലിജി ഷാജി, ഷീജ, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.